Wednesday September 23rd, 2020 - 5:59:pm

പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തോട് പ്രത്യേക ഫണ്ട് ആവശ്യപ്പെട്ടു ; മുഖ്യമന്ത്രി

suji
പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തോട് പ്രത്യേക ഫണ്ട് ആവശ്യപ്പെട്ടു ; മുഖ്യമന്ത്രി

പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രവാസികളില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്നും അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്‌കീമുകള്‍ രൂപീകരിക്കണം. വിദേശത്തേക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിന് പോയവരെ തിരികെ കൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിരികെ വരുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കും. നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധിക്കും. ഇക്കാര്യം ധപ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

 

Read more topics: cm pinarayi,fund, accommodate ,nri
English summary
cm pinarayi demand more fund for accommodate nris
topbanner

More News from this section

Subscribe by Email