Monday August 19th, 2019 - 7:14:am
topbanner
topbanner

എം.എല്‍.എ പണി കഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സി.കെ ശശീന്ദ്രന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

JB
എം.എല്‍.എ പണി കഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സി.കെ ശശീന്ദ്രന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കല്‍പറ്റ: കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ലളിത ജീവിതത്തിന്റെ കാര്യത്തില്‍ എന്നും ഒരു പടി മുന്നിലാണ്. ജോലി കഴിഞ്ഞ് അരിയും വാങ്ങി നഗ്‌ന പാദനായി വീട്ടിലേക്ക് നടന്നുവരുന്ന സി.പി.ഐ.എം എം.എല്‍.എ ശശീന്ദ്രന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീക് താമരശ്ശേരി പകര്‍ത്തിയതാണ് ചിത്രം.

സാധാരണക്കാരില്‍ സാധാരണക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കല്‍പറ്റക്കാരുടെ ശശിയേട്ടന്‍ എം.എല്‍.എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറി തിരുവനന്തപുരത്ത് എത്തിയത് അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടര്‍ന്നും ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാര്‍ത്തയായി.

 

English summary
ck saseedran appliance social media
topbanner

More News from this section

Subscribe by Email