Thursday January 23rd, 2020 - 8:56:am
topbanner

'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി

NewsDesk
'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി

കൈതമുക്കില്‍ കുട്ടികള്‍ മണ്ണുവാരി തിന്നെന്ന ആദ്യനിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ശിശുക്ഷേമ സമിതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികള്‍ക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെ കണ്ടെത്തലുകളെ ശിശുക്ഷേമ സമിതി അംഗീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ മണ്ണു തിന്നു എന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പി ദീപക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാനുള്ള സാഹചര്യവും ശിശുക്ഷേമ സമിതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം വളച്ചൊടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതില്‍ പ്രതിഷേധമുണ്ട് താനും. ഈ സാഹചര്യത്തില്‍ മണ്ണ് തിന്നല്‍ വിവാദത്തില്‍ നിന്നും മാധ്യമങ്ങള്‍ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

 

English summary
child welfare committe react on kaithamukku issue
topbanner

More News from this section

Subscribe by Email