Sunday October 20th, 2019 - 6:24:am
topbanner

ഒന്നരവയസുകാരിയുടെ കൊലപാതകം; അച്ഛന്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളെന്ന് ‌റിപ്പോർട്ട്

RA
ഒന്നരവയസുകാരിയുടെ കൊലപാതകം; അച്ഛന്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളെന്ന് ‌റിപ്പോർട്ട്

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ ആരതി കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയുടെ അച്ഛനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. നാല് മാസം മുമ്ബ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്‍.അതേസമയം ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. ശേഷം കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

English summary
child murder case father criminal
topbanner

More News from this section

Subscribe by Email