Wednesday September 23rd, 2020 - 6:46:pm

മുഖ്യമന്ത്രിക്ക് ജില്ലസെക്രട്ടറിയുടെ നിലവാരം:  സി.കെ.പത്മനാഭന്‍

suvitha
മുഖ്യമന്ത്രിക്ക് ജില്ലസെക്രട്ടറിയുടെ നിലവാരം:  സി.കെ.പത്മനാഭന്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലസെക്രട്ടറിയുടെ നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. സിപിഎം അക്രമ രാഷ്ടീയത്തിനെതിരെ മര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി  കാഞ്ഞങ്ങാട് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലുവച്ച നുണ പ്രചരിപ്പിച്ചാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎം അക്രമം നടത്തിയിട്ടുള്ളത്. ഇതിനെ അപലവിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയുടെ മനോഭാവമാണുള്ളത്.
 
ഭരണപരാജയത്തില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധത്തെ തിരിച്ചുവിടാന്‍ അക്രമത്തിലൂടെ വിലകുറഞ്ഞ പരീക്ഷണമാണ് സിപിഎം നടത്തുകൊണ്ടിരിക്കുന്നത്. അഴിഞ്ഞാടുന്ന പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയര്‍ ഇടുന്നതിനുപകരം പ്രോത്സാഹനം നല്‍കുകയാണ് മുഖ്യമന്ത്രി. കേരളത്തില്‍ ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടുകയാണ് പിണറായി വിജയന്‍. പോലീസിനെപോലും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളാക്കിമാറ്റിയിരിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് നയമാണ് ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. 
 
കേരളത്തിലുടനീളംമാര്‍കിസ്റ്റ്പാര്‍ട്ടി അക്രമങ്ങള്‍ക്കെതിരെ നിരവധി ഹര്‍ത്താലുകളാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളോടും ഉത്തരവാദിത്വവും പ്രതിപദ്ധതയുമുള്ള പാര്‍ട്ടിയാണെങ്കില്‍ ചരിത്രപാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് തെറ്റ് തിരുത്താന്‍ തയ്യാറാകണം. സിപിഎം കൊലയാളി സംഘങ്ങളുടെ ഫാസിസ്റ്റ് അക്രമത്തിനെതിരെ പുതിയൊരു മുന്നണി ഉയര്‍ന്ന് വരണമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച്  നുണപ്രചരണങ്ങള്‍ നടത്തി സിപിഎം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സര്‍ക്കാരിന്റെ ഭരണപരാജയവും പോളിറ്റ്ബ്യൂറോയിലെ അധികാര തര്‍ക്കങ്ങളും മറച്ചുവെക്കാനാണെന്ന് മുഖ്യപ്രഭാക്ഷണത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി  ഇ.എസ്.ബിജു പറഞ്ഞു. 
 
ടി.പി.വധവും പി.കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലും ഫൈസല്‍ വധവും രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവെക്കാനുള്ള നുണക്കഥകളുടെ തിരക്കഥ രചിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് ഇ.എസ്.ബിജു കുറ്റപ്പെടുത്തി.
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഔദാര്യത്തിലാണ് ഇന്ന് സിപിഎം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് പേരുമാറ്റി ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ചെയതുകൊണ്ടിരിക്കുന്നതെന്ന് സമാപന പ്രസംഗത്തില്‍ സഹകാര്‍ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ.ആര്‍.കണ്ണന്‍ പറഞ്ഞു. പരിപാടിയില്‍ രാഷ്ട്രിയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്സ്യന്‍ കെ.ബി.പ്രജില്‍ അധ്യക്ഷത വഹിച്ചു. 
 
ബിജെപി മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ബിഡിജെസ് ജില്ല പ്രസിഡന്റ് ഗണേഷ് പാറക്കട്ട, കേരളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ആര്‍എസ്എസ് ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത്, എബിവിപി ജില്ല ജോ.കണ്‍വീനര്‍ ശ്രീഹരി, ബിഎംഎസ് ജില്ല സെക്രട്ടറി കൃഷ്ണന്‍, ബലഗോകുലം ജില്ല വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി രാജന്‍ മുളിയാര്‍, ജില്ല ജന സെക്രട്ടറി ഷിബിന്‍, കുഞ്ഞിക്കണ്ണന്‍ കാരക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ആര്‍എസ്എസ് ജില്ല സഹകാര്യവാഹ് സതീശന്‍ നന്ദിയും പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
chief minister like asa district secretary: ck pathmanabhan
topbanner

More News from this section

Subscribe by Email