Saturday May 30th, 2020 - 4:40:pm

തിരുച്ചിറപ്പള്ളി സംഭവം; തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

JB
തിരുച്ചിറപ്പള്ളി സംഭവം; തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു മരിച്ച സംഭവത്തെത്തുടര്‍ന്ന് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി. സംസ്ഥാനത്ത് ഉപയോഗശൂന്യമായ കുഴല്‍കണറുകളുടെ മുഖഭാഗം ഉടനേ അടയ്ക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടെങ്കിലും വിവിധ വകുപ്പുകളോട് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഭൂജല വകുപ്പ് നിര്‍മ്മിച്ചത് 8258 കുഴല്‍ക്കിണറുകളാണ്. സ്വകാര്യ ഏജന്‍സികള്‍ കുഴിച്ച കുഴല്‍ക്കിണറുകള്‍ക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2012-13 കാലത്ത് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

എല്ലാ ജില്ലകളിലും പരിശോധന നടത്തി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേപ്പറ്റി വ്യവസായ വകുപ്പിനും ഭൂജല-തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കും. പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ക്കിണറുകള്‍ ഉള്ളത്. അവ കമ്പനികള്‍ക്കുള്ളിലാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറന്‍സും ആവശ്യമാണ്. ഭൂജല വകുപ്പാണ് നിര്‍മ്മാണത്തിന്റെ നോഡല്‍ ഏജന്‍സി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

English summary
chief minister alert to abanded borewell
topbanner

More News from this section

Subscribe by Email