Monday August 10th, 2020 - 2:53:pm

ഇറച്ചിക്കോഴി വില കുത്തനെ കൂടുന്നു: 200-ലെത്തുമെന്ന് വ്യാപാരികൾ

NewsDesk
 ഇറച്ചിക്കോഴി വില കുത്തനെ കൂടുന്നു: 200-ലെത്തുമെന്ന് വ്യാപാരികൾ

കണ്ണൂർ: കൊ വിഡ് 19 നെ നേരിടുന്നതിനായി രാജ്യമെങ്ങും ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇറച്ചിക്കോഴി വില കുത്തനെ കൂടി. കോഴി വില കിലോയ്ക്ക് ഒരാഴ്ചക്കുള്ളിൽ 35 രൂപ വരെയാണ് വർദ്ധിച്ചത്. കഴിഞ്ഞ ആഴ്ച 90 രൂപയുണ്ടായിരുന്ന കോഴി വില നിലവിൽ 120 കടന്നിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഷു എത്തുമ്പോഴെക്കും ഇതേ പോക്ക് പോവുകയാണെങ്കിൽ കിലോഗ്രാമിന് 200 രൂപയാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും ഇറച്ചിക്കോഴി വരാൻ കുറഞ്ഞതാണ് വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞമാസം പക്ഷി പനിയെതുടർന്ന് കോഴി വില 35 ആയി കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് കോവിഡ് രോഗബാധയോടെ തുടർന്ന് ലോക്ക് ഡൗൺ തുടങ്ങിയതോടെ കോഴി വില കൂടാൻ തുടങ്ങി. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 100 രൂപ വരെ ഉണ്ടായിരുന്ന കോഴി വില നിലവിൽ 120 ഉം ചിലയിടങ്ങൾ 125 ഉം ആയി.

ഈസ്റ്റർ, വിഷു കാലമായതിനാൽ കോഴി വില ഇനിയും കൂടുമെന്നാണ് സൂചന. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കോഴികളുടെ എണ്ണം കുറഞ്ഞത് ഇപ്പോഴൊന്നും പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ഫാമുകളിൽ ഇഷ്ടംപോലെ കോഴികളുണ്ട്.ഇവ എത്തിച്ചാണ് പലയിടങ്ങളിലും അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.. എന്നാൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആരോപണവുമുണ്ട്.

Read more topics: Kannur, chicken, price,
English summary
chicken prices go up steeply: traders expect to reach 200
topbanner

More News from this section

Subscribe by Email