Tuesday June 2nd, 2020 - 2:00:pm

കോവിഡ് 19; വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

JB
 കോവിഡ് 19;  വ്യാജപ്രചാരണം  നടത്തുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പോത്തന്‍കോട് കോവിഡ് 19 ബാധിച്ച് മരിച്ചയാള്‍ക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ല കളക്ടര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 27ന് മെഡിക്കല്‍ കോളേജില്‍ വെച്ച് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ റിസള്‍ട്ട് 29ന് ലഭിച്ചു. പരിശോധനാഫലം പോസിറ്റിവ് ആയിരുന്നു.തുടര്‍ പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചപ്പോഴും പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്.

പോത്തന്‍കോട് കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

 

English summary
charge case on pothankodu fake news
topbanner

More News from this section

Subscribe by Email