Saturday September 21st, 2019 - 2:14:am
topbanner
Breaking News
jeevanam

രാജീവ് വധം: ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; വമ്പന്മാരും കുടുങ്ങും

Jikku Joseph
രാജീവ് വധം: ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; വമ്പന്മാരും കുടുങ്ങും

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി ഉദയഭാനു കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് തൃശൂര്‍ ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ സമയം ഉദയഭാനു ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഉദയഭാനുവിന്റെ അറസ്റ്റോടെ കേരളത്തിലെ ഭൂമിതട്ടിപ്പ് മാഫിയയുടെ മേല്‍ പിടിമുറുക്കാനാണ് പോലീസിന്റെ ശ്രമം. ചാലക്കുടിയില്‍ ഭൂമിദല്ലാള്‍ രാജീവ് കൊല്ലപ്പെട്ടതിനു പിന്നില്‍ ഉന്നതന്മാര്‍ക്ക് പങ്കുള്ള ഭൂമിതട്ടിപ്പാണെന്ന് പുറത്തായതോടെ ഇത്തരം തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസിന് കിട്ടിയത്. തട്ടിപ്പുസംഘങ്ങള്‍ക്ക് നിയമജ്ഞരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതബന്ധം ഭയന്ന് പലരും പരാതി കൊടുക്കാതിരിക്കുകയായിരുന്നു.

രാജീവ് വധക്കേസിലെ ഒന്നാംപ്രതി ജോണി ഒളിവില്‍ക്കഴിഞ്ഞിരുന്ന പാലക്കാട് വടക്കഞ്ചേരിയിലെ 148 ഏക്കര്‍ തോട്ടത്തിന് എങ്ങനെ ജോണി കൂട്ടുപങ്കാളിയായി എന്ന അന്വേഷണം ഭൂമിതട്ടിപ്പില്‍ ഉന്നതരുടെ ബന്ധത്തിലേക്കാണ് എത്തിയത്. വടക്കഞ്ചേരിയിലേതും തട്ടിയെടുത്ത ഭൂമിയാണെന്ന് ചാലക്കുടി പോലീസ് കണ്ടെത്തി. ജോണി ഉള്‍പ്പെടെ നാലുപേര്‍ക്ക് പങ്കാളിത്തമുള്ള തോട്ടം വിദേശമലയാളിയില്‍നിന്ന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തതാണെന്ന കേസ് നിലവിലുണ്ട്.


ഭൂമി തട്ടിയെടുക്കുന്നതിനായി ഇതിന്റെ ഉടമയെ തട്ടിക്കൊണ്ടുപോയി 19 ദിവസം ബന്ദിയാക്കിയതായും ഇയാളുടെ വിലപിടിപ്പുള്ള കാര്‍ തട്ടിയെടുത്തതായും ജോണി പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രാജീവിനും പങ്കുണ്ടായിരുന്നതായും കാര്‍, രാജീവിന്റെ പക്കലായിരുന്നെന്നും ജോണി അറിയിച്ചിട്ടുണ്ട്.

സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ ഒരു മുന്‍ കേന്ദ്രമന്ത്രിക്കും പ്രമുഖ സിനിമാനിര്‍മാതാവിനും ബന്ധമുള്ളതായാണ് ജോണി ചാലക്കുടി പോലീസിനോട് പറഞ്ഞിട്ടുള്ളത്. മുന്‍മന്ത്രിയുടെ ചില ബന്ധുക്കളും ജോണിയോടൊപ്പം ഇപ്പോള്‍ ഈ തോട്ടത്തിന്റെ കൂട്ടുടമകളാണ്. സ്ഥലം തിരികെ കിട്ടാന്‍ പരാതി നല്‍കിയ ഉടമയെ നിരന്തരമായി ഭീഷണിപ്പെടുത്തി. സ്ഥലം ഉടമയ്‌ക്കെതിരേ താനും വ്യാജപരാതി കൊടുത്തിട്ടുണ്ടെന്നും ജോണി പോലീസിന് മൊഴി നല്‍കി.

Viral News

English summary
chalakudy murder c.p udayabhanu will present court today
topbanner

More News from this section

Subscribe by Email