Wednesday November 20th, 2019 - 11:47:am
topbanner

വേദനാനിര്‍ഭരം ഈ യാത്രാമൊഴി : കണ്ണൂരിൽ ജീവനൊടുക്കിയ സഹപാഠിനികള്‍ക്ക് നാടിന്റെ വിട

NewsDesk
വേദനാനിര്‍ഭരം ഈ യാത്രാമൊഴി : കണ്ണൂരിൽ ജീവനൊടുക്കിയ സഹപാഠിനികള്‍ക്ക് നാടിന്റെ വിട

വിദ്യാര്‍ഥിനികള്‍ക്ക്‌നാടിന്റെ യാത്രാമൊഴി.താറ്റ്യോട്ടെ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ അഞ്ജലി അശോക്,തലമുണ്ട ശ്രീലയത്തില്‍ സതീഷിന്റെയും ബിന്ദുവിന്റെയും മകള്‍ ആദിത്യ സതീഷ് എന്നിവരെയാണ്ശനിയാഴ്ച്ച വൈകുന്നേരം അഞ്ജലിയുടെ വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉടന്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചക്കരക്കല്ലിന് സമീപം അടുത്ത സ്ഥലങ്ങളിലായി താമസിക്കുന്ന ഇവര്‍ ചെമ്പിലോട് ഹയര്‍സെക്കïറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളാണ്. മ്യതദേഹങ്ങള്‍ ഇന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീടുകളില്‍ എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

kannur chakkarakkal chembilod school students suicide

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചെമ്പിലോട് ഹയര്‍സെക്കïറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വിദ്യാര്‍ഥികളും,അധ്യാപകരും,നാട്ടുകാരും അടങ്ങുന്ന വലിയ ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. ഇതിനു ശേഷം ചെമ്പിലോട് പഞ്ചായത്ത് ശ്മാശനത്തില്‍ സംസ്‌കരിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,കെ.കെ.രാഗേഷ് എം.പി,യു.ബാബു ഗോപിനാഥ്,ടി.ഒ.മോഹനനന്‍,എം.കെ.മോഹനന്‍,.എന്‍. ചന്ദ്രന്‍,സി.രഘുനാഥ്,പി.കെ.ശബരീഷ് കുമാര്‍,പി.പി.നാരായണന്‍,ബി.സുമോദ്‌സണ്‍,വല്‍സന്‍ മഠത്തില്‍,എം.സി മോഹനന്‍,കെ.ദാമോദരന്‍,തുടങ്ങി രാഷ്ട്രീയ,സാമൂഹിക,സാസ്‌കാരിക മേഖലകളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

kannur chakkarakkal chembilod school students suicide

Read more topics: kannur, chakkarakkal, student, suicide,
English summary
kannur chakkarakkal chembilod school students suicide
topbanner

More News from this section

Subscribe by Email