Tuesday September 29th, 2020 - 7:10:pm

കൊറോണ വൈറസ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി

Anusha unni
കൊറോണ വൈറസ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി

കൊച്ചി : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി.ഡോ. ഷൗക്കത്ത് അലിയും സംഘവുമാണ് കൊച്ചിയില്‍ എത്തിയത്. സംഘം വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കളമശേരി മെഡിക്കല്‍ കോളജില്‍ സംഘം പരിശോധനയ്ക്കായി എത്തും. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ്കൊ ച്ചിയിലെത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ പരിശോധന നടത്തിയിരുന്നു. അതേസമയം ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more topics: kochi, corona virus
English summary
central team reached Kochi to assess the situation of corona
topbanner

More News from this section

Subscribe by Email