Tuesday October 15th, 2019 - 7:47:am
topbanner

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയല്ല; കോടതി ആവശ്യപ്പെടാതെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

JB
 മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയല്ല; കോടതി ആവശ്യപ്പെടാതെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. കുറ്റക്കാരായ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കോടതിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഷയത്തില്‍ കേന്ദ്രംഇടപെടില്ല. ഇത് സംസ്ഥാന വിഷയമാണ്. കോടതി ആവശ്യപ്പെടാതെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ല. വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിന്റെ നിലപാട്.

ഫ്‌ലാറ്റ് വിഷയത്തില്‍ നടന്ന സര്‍വകക്ഷിയോ?ഗത്തിന് ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറെ മുഖ്യമന്ത്രി പിണറായി വിജയനും ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ടെലഫോണില്‍ വിളിച്ചിരുന്നു. നിലവിലെ സ്ഥിതി?ഗതികള്‍ ഇരുവരും ധരിപ്പിച്ചു. എന്നാല്‍ മരട് ഫ്‌ലാറ്റ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് വിട്ട് തലയൂരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേസില്‍ കക്ഷിയല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടിലും കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ട്.

English summary
central government react on maradu flat issue
topbanner

More News from this section

Subscribe by Email