Tuesday October 15th, 2019 - 6:59:am
topbanner

കാലിക്കറ്റ് സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; അന്വേഷണം പ്രഖ്യാപിച്ചു

JB
കാലിക്കറ്റ് സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി വിഭാഗം അധ്യാപിക ഗവേഷക വിദ്യാര്‍ഥികളെ ജാതി അധിക്ഷേപം നടത്തിയതായി പരാതി. നാല് പേരാണ് പരാതി നല്‍കിയത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡോ.ഷമീനയ്ക്ക് എതിരെയാണ് വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കിയത്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഇന്ന് വാര്‍ത്ത പുറത്തുവിട്ടതോടെ കാലിക്കറ്റ് സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് അന്വേഷണം നടത്തുക. അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടു. മലയാളവിഭാഗം എച്ച്ഒഡിയോടും അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കളിയാക്കലും മാറ്റി നിര്‍ത്തലും ഉണ്ടായി. ഒരു മൈക്രോസ്‌കോപ്പ് പോലും ഉപയോഗിക്കാന്‍ പറ്റുന്നില്ല. പിഎച്ച്ഡി കഴിഞ്ഞാലും തൂപ്പുപണിക്കാണ് പോകുന്നത് പിന്നെന്തിനാണ് പിഎച്ച്ഡി എടുക്കുന്നത്' വിവേചനം നേരിട്ടതായി പരാതി നല്‍കിയ ഒരു വിദ്യാര്‍ഥി, അരുണ്‍ ടി റാം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ മറ്റൊരു ഗവേഷക വിദ്യാര്‍ഥിയോട് ഗര്‍ഭിണിയായാല്‍ ഗവേഷണം നിര്‍ത്തേണ്ടി വരുമെന്ന് ഭീഷണി രൂപത്തില്‍ പറഞ്ഞതായും ഇവര്‍ വെളിപ്പെടുത്തി. മുന്‍പും പരാതി പറഞ്ഞെങ്കിലും ആവശ്യത്തിന് പരിഗണന ലഭിച്ചില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

മലയാളവിഭാഗം മേധാവിക്ക് എതിരെ സിന്ധു എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. മനപൂര്‍വം പ്രബന്ധം അംഗീകരിക്കാന്‍ വിസമ്മതിച്ചെന്നാണ് പരാതി. അവസാന ദിവസമാണ് പ്രബന്ധം അംഗീകരിച്ചത്. മറ്റുള്ളവരുടെ പ്രബന്ധം എളുപ്പത്തില്‍ അംഗീകരിച്ചപ്പോള്‍ തന്നെ മാത്രം തഴഞ്ഞു. അപേക്ഷയില്‍ തീയതി തിരുത്തി എന്നാരോപിച്ച് തെറ്റുകാരിയാക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ സിന്ധു ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു.

 

English summary
caste discrimanation in calicut univercity
topbanner

More News from this section

Subscribe by Email