Friday February 28th, 2020 - 2:46:pm
topbanner

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; അനുബന്ധ കേസുകള്‍ ക്രൈം ബ്രാഞ്ചിന്

JB
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; അനുബന്ധ കേസുകള്‍ ക്രൈം ബ്രാഞ്ചിന്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലെ അനുബന്ധ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തിയ മിഷണറീസ് ഓഫ് ജീസസിന് എതിരായ കേസും കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിഷപ്പിനെതിരെ കേസ് നല്‍കിയ കന്യാസ്ത്രീയെയും കുടുംബത്തെയും സ്വാധീനിക്കാന്‍ വൈദികനായ ജയിംസ് എര്‍ത്തയില്‍ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ അമലക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണ സംഘം അസമയത്ത് ചോദ്യം ചെയ്യാന്‍ മഠത്തില്‍ കയറി വരുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് പരാതി ഉന്നയിച്ചു.

ബിഷപ്പിനെതിരെ മൊഴി നല്‍കാന്‍ കന്യാസ്ത്രീകളെ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ബിഷപ്പിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കൂട്ടുപ്രതിയാക്കുമെന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയതായും മിഷണറീസ് ഓഫ് ജീസസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

English summary
bishop rape related cases handed over to crime branch
topbanner

More News from this section

Subscribe by Email