Wednesday November 13th, 2019 - 3:40:am
topbanner

ആലുവ മണപ്പുറം നടപ്പാലം നിര്‍മ്മാണം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

suji
ആലുവ മണപ്പുറം നടപ്പാലം നിര്‍മ്മാണം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

മുന്‍ കേരള പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലുവ മണപ്പുറത്തെ നടപ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അതില്‍ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തില്‍ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി കേരള സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ അലംഭാവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന അപാകതയുമായി ബന്ധപ്പെട്ടും വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ തെറ്റില്ലെന്ന് ഇബ്രാഹിംകുഞ്ഞ് അടുത്തിടെ പറഞ്ഞിരുന്നു. കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് മുന്‍കൂറായി പണം അനുവദിക്കുന്നത് സാധാരണരീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

Read more topics: case, court, v k ibrahim kunj
English summary
case against v k ibrahim kunj
topbanner

More News from this section

Subscribe by Email