Sunday August 9th, 2020 - 8:08:pm

'ഡ്രൈവിംഗ് ലൈസൻസി'ൽ സ്ഥാപനത്തെ അപമാനിച്ചു; പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ

Anusha unni
'ഡ്രൈവിംഗ് ലൈസൻസി'ൽ സ്ഥാപനത്തെ അപമാനിച്ചു; പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ

കൊച്ചി : ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ ഒരു സ്ഥാപനത്തെ അപമാനിച്ചെന്ന പരാതിയിൽ പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം, സെൻസർ ബോർഡ് തുടങ്ങിയവരും എതിർകക്ഷികളാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിൽ ഹരീന്ദ്രൻ അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുമുണ്ട്. ഇതാണ് നിലവിൽ പരാതിക്കടിസ്ഥാനം.

Read more topics: kochi,prithviraj,driving lisence
English summary
case against prithviraj in driving lisence film
topbanner

More News from this section

Subscribe by Email