Wednesday February 19th, 2020 - 7:40:pm
topbanner

കൊല്ലത്ത് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ പീഡിപ്പിക്കാ​ന്‍ ശ്ര​മി​ച്ച കേസ് ; അ​യ​ല്‍​വാ​സി​ക്ക് നാ​ല് വ​ര്‍​ഷം ത​ട​വ്

Anusha unni
കൊല്ലത്ത് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ പീഡിപ്പിക്കാ​ന്‍ ശ്ര​മി​ച്ച കേസ് ; അ​യ​ല്‍​വാ​സി​ക്ക് നാ​ല് വ​ര്‍​ഷം ത​ട​വ്

കൊ​ല്ലം: വി​ധ​വ​യാ​യ സ്ത്രീ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീഡിപ്പിക്കാ​ന്‍ ശ്ര​മി​ച്ച അ​യ​ല്‍​വാ​സിക്ക് നാ​ല് വ​ര്‍​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴയും. മ​യ്യ​നാ​ട് പി​ണ​യ്ക്ക​ല്‍ സ്വ​ദേ​ശി സോ​മ​രാ​ജ​നെ(69)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2014 സെ​പ്റ്റം​ബ​ര്‍ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ത്രീ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും അ​ടു​ക്ക​ള​യി​ല്‍ നി​ന്ന വീ​ട്ട​മ്മ​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​വ​ന്ന് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കുകയും ചെയ്തു. പു​റ​ത്തു ബ​ഹ​ളം കേ​ട്ട​തി​നാ​ല്‍ ഉടൻ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇയാൾ ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​യ സ്ത്രീ​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മാ​യി പ​രി​ഗ​ണി​ച്ച കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കാ​ണു​കാ​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന കു​റ്റ​ത്തി​ന് ഒ​രു വ​ര്‍​ഷം ക​ഠി​ന ത​ട​വും 5,000 രൂ​പ പി​ഴ​യും പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ല്‍ ഒ​രു​മാ​സം ക​ഠി​ന ത​ട​വും ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും, പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ല്‍ മൂ​ന്നു​മാ​സം ക​ഠി​ന ത​ട​വും പ്ര​തി അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ക്കാ​നും ജ​യി​ലി​ല്‍ കി​ട​ന്ന കാ​ല​യ​ള​വ് ശി​ക്ഷ​യി​ള​വ് ന​ല്‍​കു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വാ​യി.

Read more topics: kollam, arrest, rape
English summary
case against neighbour who torture woman
topbanner

More News from this section

Subscribe by Email