Saturday January 18th, 2020 - 1:45:pm
topbanner

കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

Jikku Joseph
കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

കോഴിക്കോട്: ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്റിന്‍ (7) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സത്രീയേയും മറ്റ് രണ്ട് കുട്ടികളേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില ഗുരുതരമാണ്. കൊയിലാണ്ടി മര്‍ക്കസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്.

ഇന്ന് രാവിലെ ഏഴരയോടാണ് അപടകം നടന്നത്. മുക്കത്തു നിന്നും ഇഷ്ടിക കയറ്റി വരികയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടതോടെ ടിപ്പര്‍ കാറിലേക്ക് ഇടിയ്ക്കുകയായിരുന്നു. കുട്ടികള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
car and tipper lorry accident at koyilandi
topbanner

More News from this section

Subscribe by Email