Saturday September 21st, 2019 - 11:16:am
topbanner
Breaking News
jeevanam

കായംകുളം കെ.എസ്.ആര്‍.ടി.സി കാന്റീനിലെ മോശം ഭക്ഷണത്തിന്റെ വിവരം പങ്കുവച്ച് യുവാവ്; മണിക്കുറുകള്‍ക്കുള്ളില്‍ കാന്റീന്‍ പൂട്ടിച്ച് പ്രതിഭാ എം.എല്‍.എ

JB
കായംകുളം കെ.എസ്.ആര്‍.ടി.സി കാന്റീനിലെ മോശം ഭക്ഷണത്തിന്റെ വിവരം പങ്കുവച്ച് യുവാവ്; മണിക്കുറുകള്‍ക്കുള്ളില്‍ കാന്റീന്‍ പൂട്ടിച്ച് പ്രതിഭാ എം.എല്‍.എ

കായംകുളം: നിരവധി പേര്‍ പരാതി പറഞ്ഞ കായംകുളം കെഎസ്ആര്‍ടിസി സ്റ്റേഷന്‍ കാന്റീനെനതിരെ നടപടിയെടുത്ത് സ്ഥലം എംഎല്‍എ പ്രതിഭ. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ കെ എസ് ആര്‍ ടീ സി ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ സ്ഥിരം കേന്ദമായ കാന്റീനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകനും സുഹ്യത്തുമായ ലീന്‍ ജസ്മാസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടിയുണ്ടായത്.

എത്രയധികം മോശമായി ഒരു സ്ഥാപനം നടത്താം എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണു ആ ക്യാന്റീനെന്നു യാത്രക്കാര്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ഡ്രൈവര്‍ക്കും കണ്ടക്ട്രര്‍ക്കും ഫ്രീ കിട്ടുന്നത് കൊണ്ടകാം ബസുകള്‍ അവിടെ എത്തിച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നും യാത്രക്കാര്‍ പറയുന്നു. ബസ്സ് വൈകിയായാലും നേരത്തെ ആയാലും ഈ ഫ്രീ കാരണം ജീവനക്കാര്‍ ബസ്സ് അവിടേ നിര്‍ത്തൂ എന്നും ചില യാത്രക്കാര്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

ലീനിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ട സ്ഥലം എം എല്‍ എ കൂടിയായ പ്രതിഭ ആ വിഷയത്തില്‍ ഇടപെടാം എന്ന് ലീനിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രസ്തുത ക്യാന്റീന്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പൂട്ടിയത്.

Viral News

Read more topics: canteen, shutdown by mla,
English summary
canteen shutdown by mla
topbanner

More News from this section

Subscribe by Email