Saturday August 17th, 2019 - 4:26:pm
topbanner
topbanner

കനറാ ബാങ്ക് ഇടപാടുകള്‍ നിര്‍ത്തിവെച്ചു; ബാങ്കില്‍ പണമില്ല

Jikku Joseph
കനറാ ബാങ്ക് ഇടപാടുകള്‍ നിര്‍ത്തിവെച്ചു; ബാങ്കില്‍ പണമില്ല

കോഴിക്കോട്: കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് കാനറാ ബാങ്ക് കോഴിക്കോട് ജില്ലയില്‍ ഇടപാടുകള്‍  നിര്‍ത്തി വച്ചു. ബാങ്കിന് മുന്നില്‍
പണം ഇല്ലെന്ന ബോര്‍ഡ് വെച്ചതോടെ ഇടപാടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കറന്‍സി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് കനറാബാങ്കിന്റെ ജില്ലയിലെ ശാഖകളിലെ  ഇടപാടുകള്‍ നിര്‍ത്തി വച്ചത്. പ്രതിഷേധം മുന്നില്‍ കണ്ട് ബാങ്കിന്റെ ശാഖകളില്‍ പൊലീസ് സംരക്ഷണം കനറാബാങ്ക് ആവശ്യപ്പെട്ടു.

തൊട്ടില്‍ പാലത്തും പയ്യോളിയിലും വട്ടോളിയിലും  ഇടപാടുകാര്‍ ബാങ്ക് ശാഖ ഉപരോധിച്ചു. പണമെടുക്കാന്‍ രാവിലെ എത്തിയെങ്കിലും ബാങ്കില്‍ പണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇടപാടുകാര്‍ പ്രതിഷേധിച്ചത്. പയ്യോളിയില്‍ ബാങ്കിലേക്ക് പ്രവേശിക്കാന്‍ ജീവനക്കാരെ ഇടപാടുകാര്‍ അനുവദിച്ചില്ല. തൊട്ടില്‍പാലത്ത് മാനേജരെ ഇടപാടുകാര്‍ തടഞ്ഞു. പയ്യോളിയിലും തൊട്ടില്‍പാലത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എപ്പോള്‍ ബാങ്കില്‍ പണം എത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല.

English summary
canara bank stopped function
topbanner

More News from this section

Subscribe by Email