Monday August 10th, 2020 - 12:02:pm

കോഴിക്കോട് റവന്യൂ ഭൂമി ലുലുമാളിന് വിട്ടുനല്‍കും; മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്

NewsDesk
കോഴിക്കോട് റവന്യൂ ഭൂമി ലുലുമാളിന് വിട്ടുനല്‍കും; മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്

തിരുവനന്തപുരം: എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് വേണ്ടി റവന്യൂ ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം വിവാദത്തിലേക്ക്. കോഴിക്കോട് മാങ്കാവില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറാന്‍ തീരുമാനിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ റവന്യൂ, നിയമ വകുപ്പുകള്‍ നേരത്തെ പലതവണ എതിര്‍പ്പുയര്‍ത്തിയതാണ്. റവന്യൂ ഭൂമി ഇത്തരത്തില്‍ സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കാനാവില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്.

എന്നാല്‍, തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സമ്മര്‍ദപ്രകാരമാണ് ഫയല്‍ മന്ത്രിസഭ വീണ്ടും പരിഗണിച്ചത്. റവന്യൂ ഭൂമിക്ക് പകരം നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാരിന് വിട്ടുനല്‍കാനാണ് നീക്കം.

അതേസമയം, നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് ജഗ്പാല്‍സിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി നിയമവകുപ്പ് എതിര്‍പ്പറിയിച്ചിരുന്നു.

നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും മന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെച്ചതാണ് കോടീശ്വരന്റെ സ്വാധീനത്തിന് വഴങ്ങി ഒടുവില്‍ അംഗീകരിച്ചത്.

Read more topics: Cabinet, Lulu, shopping, mall, Kozhikode
English summary
Cabinet to allot land to build Lulu shopping mall in Kozhikode
topbanner

More News from this section

Subscribe by Email