Friday August 7th, 2020 - 1:03:am

വിദ്യാഭ്യാസ മേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ ക്രമക്കേട്; കോളേജുകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായി

NewsDesk
വിദ്യാഭ്യാസ മേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ ക്രമക്കേട്; കോളേജുകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ ക്രമക്കേട് നടന്നതായി മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയുടെ കണ്ടെത്തല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പല കോളേജുകള്‍ക്ക് അനുമതി നല്‍കിയതും എയ്ഡഡ് പദവി നല്‍കിയതും ക്രമവിരുദ്ധമായാണെന്നാണ് കണ്ടെത്തല്‍. 19 തീരുമാനങ്ങളാണ് ഇന്ന് ഉപസമിതി പരിശോധിച്ചത്.

ബഡ്‌സ് സ്‌കൂളുകള്‍ക്ക് വ്യാപകമായി എയ്ഡഡ് പദവി നല്‍ികയതിലും 12 കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്. അറബിക് കോളേജുകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളാക്കി ഉയര്‍ത്തിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തി.

ഫെബ്രുവരി 10ന് 12 കോളേജുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. എസ്എന്‍ഡിപി, സിഎസ്‌ഐ, എന്‍ എസ് എസ് എന്നീ സംഘടനകള്‍ക്ക് കോളേജുകള്‍ അനുവദിച്ചതും ക്രമവിരുദ്ധമാണ്.

Read more topics: Cabinet, report, govt, order
English summary
Cabinet sub-committee report on former govt's orders
topbanner

More News from this section

Subscribe by Email