Monday August 10th, 2020 - 11:18:am

പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ മന്ത്രിസഭായോഗം

NewsDesk
പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ മന്ത്രിസഭായോഗം

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ കൊല്ലം കളക്ടര്‍ ഷൈന മോള്‍ക്കെതിരെ മന്ത്രാസഭായോഗത്തില്‍ വിമര്‍ശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊലീസിനെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. കളക്ടറിന് പരാതികളുണ്ടായിരുന്നെങ്കില്‍ അതാത് മന്ത്രിമാരെ വേണം അറിയിക്കേണ്ടിയിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് ചര്‍ച്ചക്കെടുത്തപ്പോഴാണ് കലക്ടര്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നത്.

മാദ്ധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തിയത് പൊലീസ് സേനയ്ക്ക് തന്നെ അവതമിപ്പുണ്ടാക്കിയെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഷൈനാമോള്‍ക്കെതിരെ പൊലീസും തിരിഞ്ഞിട്ടുണ്ട്. സ്വന്തം വീഴ്ച മറച്ചുവെക്കുന്നതിനാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍, ഷൈന ചൂണ്ടിക്കാട്ടിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഇവര്‍ക്കായിട്ടില്ല.

ദില്‍ഷാന പോയത് കൗണ്‍സിലിങ്ങിന് ശേഷം; തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അലിന്‍

18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങിനെയെന്ന് ആനന്ദ് അംബാനി പറയുന്നു

English summary
cabinet meeting against kollam district collector shainamol
topbanner

More News from this section

Subscribe by Email