Friday August 7th, 2020 - 12:37:am

അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാകും മുഖ്യമന്ത്രി

rajani
അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാകും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. പദ്ധതി പ്രകാരം അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന ആശയം പൂര്‍ണ്ണമായും നടപ്പാകും. വീട് സ്വന്തമായിരിക്കുമെങ്കിലും 20 വര്‍ഷത്തേയ്ക്ക് ഈ വീട് കൈമാറാനോ വില്‍ക്കാനോ പറ്റില്ല. എല്ലാ മാസവും ചെറിയ തുക ഇതിലേയ്ക്കായി നല്‍കണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാര്‍പ്പിട സമുച്ചയത്തില്‍ പ്രൈമറി വിദ്യാഭ്യസം മുതലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കും. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി ലഭിക്കുന്ന വിധം തൊഴില്‍ പരിശീലനം നല്‍കും. പഠനത്തില്‍ പിറകിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ ക്‌ളാസുകള്‍, ഇംഗീഷ് ഭാഷാ പഠനത്തിന് പ്രത്യേക ക്‌ളാസുകള്‍, ഐ.ടി പഠനം എന്നിവക്ക് ഊന്നല്‍ നല്‍കും.

യുവാക്കള്‍ക്ക് തൊഴില്‍ വൈവിധ്യം നേടുന്നതിന് വൈദഗ്ധ്യ പരിശീലന പരിപാടികള്‍ ആസൂതണം ചെയ്യും. ആരോഗ്യ സംവിധാനം ഉറപ്പു വരുത്തും. വയോജന പരിപാലനവും രോഗികള്‍ക്കും അവശര്‍ക്കും പാലിയേറ്റീവ് കെയര്‍ സംവിധാനം ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ 100 ദിവസം പുര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ക്കാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 ബെസ്റ്റ് ആക്ടര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുന്നു

Read more topics: cabinet, decission, all house
English summary
cabinet decission all house
topbanner

More News from this section

Subscribe by Email