Tuesday July 14th, 2020 - 5:24:am

ഫോണ്‍കെണി: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

Jikku Joseph
ഫോണ്‍കെണി: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജസ്റ്റിസ് ആന്‍ണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെ ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനും നടപടി വേണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ജഡ്ജി പി.എസ് ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.

 

English summary
cabinet approved the judicial commission report
topbanner

More News from this section

Subscribe by Email