Tuesday November 12th, 2019 - 7:47:pm
topbanner

ഇന്ന് നിശബ്ദ പ്രചാരണം; അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

JB
 ഇന്ന് നിശബ്ദ പ്രചാരണം; അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: ഹരിയാനക്കും മഹാരാഷ്ട്രക്കുമൊപ്പം കേരളത്തിലെ അഞ്ച് മണ്ഡലങ്ങളും നാളെ പോളിങ് ബൂത്തിലേക്ക്. അഞ്ചിടങ്ങളിലും പരസ്യ പ്രചാരണം ഇനാളെ അവസാനിച്ചു. രാഷ്ട്രീയ പോര് ആരെ പിന്തുണക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 24നാണ് വോട്ടെണ്ണല്‍ നടക്കുക. 2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായാണ് ഉപതെരഞ്ഞടുപ്പിനെ മുന്നണികള്‍ കാണുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലം എന്ന് യുഡിഎഫ്, ബിജെപി മുന്നണികള്‍ പറയുമ്പോള്‍ വികസന നേട്ടങ്ങള്‍ അക്കമിട്ട് പറയുകയാണ് ഇടത് പാര്‍ട്ടികള്‍. അഞ്ച് മണ്ഡലങ്ങളിലും ഏറെ ചര്‍ച്ചയായത് ജാതി സമവാക്യങ്ങള്‍ തന്നെ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വിഷയം. എല്ലാ മണ്ഡലങ്ങളിലും ഇടത് പക്ഷം പുതുമുഖങ്ങളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. മുഖ്യമന്ത്രി മുതല്‍ പ്രമുഖ നേതാക്കള്‍ എല്ലാം മഞ്ചേശ്വരം മുതലുള്ള അഞ്ച് മണ്ഡലങ്ങളിലും പര്യടനം നടത്തി.

പാലായില്‍ നേടിയ വിജയം അഞ്ച് മണ്ഡലങ്ങളിലും ആവര്‍ത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് പക്ഷം. എന്നാല്‍, അതിനിടയില്‍ വെല്ലുവിളിയായുകയാണ് ശബരിമല നിലപാടും പിഎസ്സി വിവാദവും മാര്‍ക്ക് ദാനവും കിഫ്ബി അഴിമതിയും എല്ലാം. കോന്നിയില്‍ കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കും എന്ന് പ്രസ്താവിച്ചിരുന്നു.

 

Read more topics: by election, tomorrow,
English summary
by election tomorrow
topbanner

More News from this section

Subscribe by Email