Monday October 21st, 2019 - 3:52:am
topbanner

കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലം; തീപാറുന്ന പോരട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രം; അരയും തലയും മുറുക്കി മുന്നണികള്‍

JB
കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലം; തീപാറുന്ന പോരട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രം; അരയും തലയും മുറുക്കി മുന്നണികള്‍

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ തീക്ഷ്ണത ഏറ്റവും ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നത്. ഒക്ടോബര്‍ 21-ന് കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇരുമുന്നണികളും ഒപ്പം ബി.ജെ.പി.യും പ്രതീക്ഷയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ അരൂര്‍ മണ്ഡലം എല്‍.ഡി.എഫിന്റെയും മറ്റു മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെയും കൈയിലാണ് നിലവില്‍. അതിനാല്‍ തന്നെ കൈയിലുള്ള സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനായിരിക്കും യു.ഡി.എഫ്. ശ്രമിക്കുക. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളം നേടിയ ഉജ്വല വിജയം യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

എന്നാല്‍ എല്‍.ഡി.എഫിനെ സംബന്ധിച്ച് ഇത് ഒരുതരത്തില്‍ മാനം കാക്കാനുള്ള പോരാട്ടമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുകയെന്നതും എല്‍.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറി സംസ്ഥാന ഭരണത്തിന് സാധുത നേടിയെടുക്കാന്‍ എല്‍.ഡി.എഫിന് പരമാവധി വിജയം അനിവാര്യമാണ്.

അതേസമയം, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ തിരിച്ചടിക്ക് പ്രധാന കാരണമായ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പിലും പ്രചാരണവിഷയമാകുമെന്ന് ഉറപ്പാണ്. അതുകൂടാതെ കിഫ്ബി ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും.

എം.എല്‍.എയായിരുന്ന യു.ഡി.എഫിലെ പി.ബി. അബ്ദുള്‍ റസാക്കിന്റെ മരണത്തെ തുടര്‍ന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഒഴിവുവന്നത്. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ എം.എല്‍.എ.മാര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് എം.പി.മാരായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബി.ജെ.പി.യും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണയും കെ.സുരേന്ദ്രനെ തന്നെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെടാനിടയുണ്ട്. ഇത്തവണ മികച്ച പ്രവര്‍ത്തനത്തിലൂടെ മഞ്ചേശ്വരം പിടിച്ചെടുക്കാനായിരിക്കും ബി.ജെ.പി.യുടെ ശ്രമം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അനുകൂല വികാരമുണ്ടെന്നാണ് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നത്.

Read more topics: by election, 5 constituency,
English summary
by election 5 constituency
topbanner

More News from this section

Subscribe by Email