Saturday January 23rd, 2021 - 6:23:am

5000 കോടി ആസ്തിയുള്ള നിഷാമിന് കണ്ണൂര്‍ ജയിലില്‍ കൃഷിപ്പണി

NewsDesk
5000 കോടി ആസ്തിയുള്ള നിഷാമിന് കണ്ണൂര്‍ ജയിലില്‍ കൃഷിപ്പണി

കണ്ണൂര്‍: 5000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്ന് കരുതപ്പെടുന്ന വ്യവസായി മുഹമ്മദ് നിഷാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൃഷിപ്പണി. ചന്ദ്രബോസ് കൊലക്കേസില്‍ 38 വര്‍ഷം തടവ് ശിക്ഷ ലഭിച്ച നിഷാമിനെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ കണ്ണൂര്‍ ജയിലിലെത്തിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്താം ബ്ലോക്കിലെ സി.ബ്ലോക്കില്‍ 18ാം നമ്പര്‍ സെല്ലിലാണ് നിഷാമിനെ പാര്‍പ്പിച്ചിട്ടുള്ളത്. നിഷാമിന് ആയാസരഹിതമായ ഓഫീസ് ജോലികളോ ലൈബ്രറി ജോലിയോ നല്‍കിയാല്‍ ആക്ഷേപമുയരുമെന്നതിനാലാണ് നിഷാമിനെ കൊണ്ട് കൃഷിജോലികള്‍ ചെയ്യിക്കാന്‍ ജയിലധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.

വിധിവരുന്നതിനുമുമ്പ് ഡി.ബ്ലോക്കിലെ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. അതേ ബ്ലോക്കിലായിരുന്നു സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയും ഉണ്ടായിരുന്നത്.

തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് നിഷാം അഭ്യര്‍ഥിച്ചിട്ടുണ്ട്. തന്റെ ബന്ധുക്കളും മറ്റും അവിടെയാണെന്നും അങ്ങോട്ടേക്ക് മാറ്റാന്‍ നടപടിയെടുക്കണമെന്നുമാണ് നിഷാമിന്റെ അഭ്യര്‍ഥന.

ഗോവിന്ദച്ചാമിയെക്കൂടാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് എട്ടുപേര്‍കൂടി പത്താം ബ്ലോക്കിലുണ്ട്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരടക്കം പ്രത്യേക ശ്രദ്ധവേണ്ട 90 തടവുകാരാണ് പത്താം ബ്ലോക്കിലുള്ളത്.

എംഎം ഹസ്സനെതിരെ കോണ്‍ഗ്രസ് മുന്‍ വനിതാ നേതാവിന്റെ ലൈംഗിക ആരോപണം

Read more topics: Nisham, Kannur, jail, Chandrabose,
English summary
Chandrabose murder, businessman Nisham shifted to Kannur jai,
topbanner

More News from this section

Subscribe by Email