Monday November 18th, 2019 - 11:12:am
topbanner

ബജറ്റില്‍ ആരോഗ്യ രംഗത്തിന് ഊന്നല്‍ നൽകി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

RA
ബജറ്റില്‍ ആരോഗ്യ രംഗത്തിന് ഊന്നല്‍ നൽകി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപരം : സംസ്ഥാന ബജറ്റില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് നാലുഭാഗങ്ങളിലായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു . സര്‍ക്കാര്‍ 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുക അടക്കും . മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. 5 ലക്ഷം രൂപ വരെ ജീവിത ശൈലി രോഗങ്ങങ്ങക്ക് സര്‍ക്കാര്‍ നല്‍കും .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്‍ഷുറന്‍സ് കമ്പനികൾ ഒരു ലക്ഷം രൂപ വരെ ചികിത്സ ചിലവ് നല്‍കും .200 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കുന്നതോടൊപ്പം ഒപി, ലാബുകള്‍ ഉച്ചയ്ക്കുശേഷവും സ്ഥാപിക്കും .അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് മല എലിയെ പ്രസവിച്ചത്‌ പോലെയാണെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഭാരം മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ക്രെഡിറ്റ് കേന്ദ്രത്തിനുമാണ്.

Read more topics: budget, health insurence ,project
English summary
budget health insurence project
topbanner

More News from this section

Subscribe by Email