Monday August 10th, 2020 - 2:46:pm

ശബരിമലയില്‍ മികച്ച വോയ്‌സ് ഡേറ്റാ സേവനങ്ങളുമായി ബി.എസ്.എന്‍.എല്‍

Anusha unni
ശബരിമലയില്‍ മികച്ച വോയ്‌സ് ഡേറ്റാ സേവനങ്ങളുമായി ബി.എസ്.എന്‍.എല്‍

പത്തനംതിട്ട : ശബരിമലയില്‍ മികച്ച ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സേവനങ്ങളുടെ ശൃംഖല ഒരുക്കി ബി.എസ്.എന്‍.എല്ലിന്റെ സജീവ സാന്നിധ്യം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 365 ദിവസവും പ്രവര്‍ത്തന സജ്ജമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, കൂടാതെ സീസണില്‍ ശബരിമലയിലും പമ്പയിലും കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, നിലയ്ക്കലില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രധാനമായും ദേവസ്വംബോര്‍ഡ്, പോലീസ്, വനം, കെ.എസ്.ഇ.ബി, ജലവകുപ്പ്, ഫയര്‍ഫോഴ്‌സ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്റ്, എഫ്.ടി.ടി.എച്ച്, ലീസ്ഡ് ലൈന്‍ നെറ്റ്‌വര്‍ക്കുകള്‍, 3ഏ ഉള്‍പ്പടെയുള്ള മൊബൈല്‍ സേവനങ്ങളും നല്‍കുന്നു. ഇതിനായി സന്നിധാനം, ശരംകുത്തി, പമ്പ, അട്ടത്തോട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നാറിലേക്കുള്ള അധിക മൊബൈല്‍ കവറേജും ലഭ്യമാക്കിയിട്ടുണ്ട്.

എമര്‍ജന്‍സി മെഡിക്കല്‍, ഓപ്പറേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്‌ലൈന്‍ സൗകര്യം, ഭക്തജനങ്ങള്‍ക്ക് ഏത് ഫോണില്‍നിന്നും പോലീസ് ഹൈല്‍പ്പ്‌ലൈന്‍ ലഭിക്കുന്ന 12890 സേവനവും ലഭ്യമാണ്. മകരവിളക്ക് സമയത്ത് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അധിക നെറ്റ്‌വര്‍ക്ക് സൗകര്യങ്ങളും പുല്‍മേട് റൂട്ടില്‍ എല്ലായിടത്തും മൊബൈല്‍ കവറേജും ലഭ്യമാക്കി വരുന്നു. ഈ സീസണില്‍ ഇതുവരെ പരാതിരഹിതമായ സേവനമാണ് ബി.എസ്.എന്‍.എല്‍ നല്‍കിവരുന്നത്.

24 മണിക്കൂറും എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുന്നതിന് റാന്നി ഡിവിഷണല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ സബ് ഡിവിഷണല്‍ എന്‍ജിനീയര്‍, ജൂനിയര്‍ ടെലികോം ഓഫീസര്‍, ജൂനിയര്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ്മാര്‍ തുടങ്ങി 20ഓളം പേരടങ്ങിയ വിദഗ്ധ ടെക്‌നിക്കല്‍ ടീമാണ് പ്രവര്‍ത്തനനിരതരായിട്ടുള്ളത്.

Read more topics: sabarimala ,pathanamthitta ,bsnl
English summary
bsnl voice data service in sabarimala
topbanner

More News from this section

Subscribe by Email