തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ മരിച്ച പുനലാല്‍ കൊണ്ണിയൂര്‍ ചേങ്കോട്ടുകോണം തുഷാരത്തില്‍ രഘുവരന് നായരുടെയും മഞ്ജുവിന്റെയും മകള്‍ പ്രവീണ(18)യുടെ അവയവങ്ങള്‍ മൂന്നുപേര്‍ക്ക് ദാനം ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രവീണ. മേയ് ഏഴിന് പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നെടുമങ്ങാട് ഇരിഞ്ചയത്തിന് സമീപം അപകടത്തില്‍പെടുകയായിരുന്നു.
തലയടിച്ചുവീണ പ്രവീണയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന പ്രവീണയെ ഉടന്‍തന്നെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണം നല്കി. പതിനഞ്ചിന് രാത്രി 8.30ന് പ്രവീണയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചു.
മരണാനന്തര അവയവദാനസാധ്യതകളെപ്പറ്റി ഡോക്ടര്‍മാര്‍ പ്രവീണയുടെ ബന്ധുക്കളോട് സംസാരിച്ചു. ഇതേ തുടര്‍ന്ന് തങ്ങളുടെ മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്ന് പറഞ്ഞ് പ്രവീണയുടെ അച്ഛന് അവയവദാനത്തിന് സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയെ ഇക്കാര്യം അറിയിച്ചു. പ്രവീണയുടെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി.
കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി ബിനുവിന് (40) കരളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്യനാട് സ്വദേശി ശ്രീകുമാര്‍ (48), അടൂര്‍ സ്വദേശി ജോര്‍ജ് (50) എന്നിവര്‍ക്ക് വൃക്കകളും നല്കി. ഡോ. വേണുഗോപാല്‍, ഡോ. ഹാരിസ്, ഡോ. സതീഷ്കുമാര്‍, ഡോ. മധുസൂദനന്, ഡോ. ഷീല എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിജയകരമായ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
പ്രവീണയുടെ പിതാവും സഹോദരന് പ്രവീണും കൂലിപ്പണിക്കാരാണ്. വാടക വീട്ടിലാണ് താമസം. കഷ്ടപ്പാടിനിടയിലും നന്നായി പഠിച്ച പ്രവീണ എല്ലാ വിഷയത്തിനും എ പ്ലസോടെയാണ് പ്ളസ് ടു പരീക്ഷ വിജയിച്ചത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടാണ് അവധി സമയത്ത് പി.എസ്.സി കോച്ചിങ്ങിന് ചേര്‍ന്നത്.
യുവ ഡോക്ടറുടെ അശ്ലീലം പറച്ചില് തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് സൗഹൃദം; ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന് ഉസ്ബെക്ക് യുവതി
വിഎസിന്റെ വോട്ട് എത്തി നോക്കിയ ജി. സുധാകരന് വിവാദത്തില്‍