Friday August 7th, 2020 - 12:31:am

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

NewsDesk
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കായംകുളം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമൊരുക്കിയ കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ കാഷ് സൂപ്രണ്ട് ഷീബാദാസ്, ക്ലാര്‍ക്ക് ഹരികുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 4.60 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കാഷ് സൂപ്രണ്ടിന്റെ ബാഗില്‍ നിന്നുമാത്രം അസാധുവാക്കിയ രണ്ടര ലക്ഷം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.

ഉറവിടം സംബന്ധിച്ച് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത കൂടുതല്‍ തുക കണ്ടെത്തിയത്. രണ്ടുമാസം മുന്‍പ് സഹകരണ സംഘത്തില്‍ നിന്ന് ലോണെടുത്ത തുകയാണിതെന്ന് സൂപ്രണ്ട് വിജലന്‍സിനോട് വിശദീകരിച്ചെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കളവാണെന്ന് ബോധ്യമായി.

തീവണ്ടികള്‍ മാറിക്കയറി രാത്രി കഴിച്ചുകൂട്ടിയ കുടുംബത്തിന് മഞ്ജുവിന്റെ വീട്

യുവതിയെ പീഡിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Read more topics: money, kayamkulam, ksrtc, employee
English summary
black money; kayamkulam ksrtc employees suspended
topbanner

More News from this section

Subscribe by Email