Wednesday April 1st, 2020 - 12:36:pm
topbanner

കരുണ സംഗീത നിശാവിവാദം; ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്

JB
കരുണ സംഗീത നിശാവിവാദം; ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്

കൊച്ചി: കരുണ സംഗീത നിശാവിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. ദുരിതാശ്വാസ നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റീമ കല്ലിങ്കലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദുരിതാശ്വാസ നിധി വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി യുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ബിജെപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ റെസ്റ്റോറന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ തുക വകമാറ്റി ചെലവഴിച്ചെതാണ് ആഷിഖ് അബുവിനെതിരെയുള്ള പ്രധാന ആരോപണം. പരിപാടി നഷ്ടമായിരുന്നെന്നും, ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ആദ്യ ഘട്ടത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സംഘടകരുടെ പ്രതികരണം.

 

Read more topics: bjp protest, aashiq abu restaurant,
English summary
bjp protest against aashiq abu restaurant
topbanner

More News from this section

Subscribe by Email