Sunday March 29th, 2020 - 11:11:pm
topbanner

ഇനി കളി വേറെ ലെവൽ : സൈബർ ഇടങ്ങളിൽ കാവിക്കൊടി നാട്ടാൻ സുരേന്ദ്രൻ : ടീം ബി.ജെ.പിയെ നയിക്കുക സന്ദീപ് വാര്യരും കൂട്ടരും

princy
ഇനി കളി വേറെ ലെവൽ  :  സൈബർ ഇടങ്ങളിൽ കാവിക്കൊടി നാട്ടാൻ സുരേന്ദ്രൻ  :  ടീം ബി.ജെ.പിയെ നയിക്കുക സന്ദീപ് വാര്യരും കൂട്ടരും

കണ്ണൂർ : സൈബർ പോരാട്ട ഭൂമികളിൽ കൊണ്ടും കൊടുത്തും വളർന്ന നേതാവാണ് കെ.സുരേന്ദ്രൻ.വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഒട്ടേറെ പരാമർശങ്ങളും ട്രോളുകളും അദ്ദേഹത്തിന് എതിരെയുണ്ടായി. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നതിനെതിരെ കെ.സുരേന്ദ്രൻ നടത്തിയ സമരത്തിനെതിരെ ഇടത്- കോൺഗ്രസ് അനുഭാവികൾ അതിശക്തമായ സൈബറാക്രമണമാണ് നടത്തിയത്.ഈ സാഹചര്യത്തിലാണ് തന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങുന്ന ടീം ബി.ജെ.പിയിൽ സൈബർ ലോകത്ത് അതിശക്തമായ പ്രതികരണങ്ങളും നിലപാടുകളും സ്വീകരിക്കുന്ന സന്ദീപ് വാര്യരെ പോലുള്ളവരെ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിന്റെ പ്രചരണ ചുമതലയേൽപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതു കൂടാതെ ചാനൽ ചർച്ചകളിൽ ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ്., ബി.ഗോപാലകൃഷ്ണൻ, എന്നിവരോടൊപ്പം ബി.ജെ.പിക്കായി പുതുമുഖങ്ങളെ കൂടി ഇറക്കിയേക്കും. യുവതലമുറയെ ആകർഷിക്കുന്ന അഗ്രസീവ് ശൈലിയാണ് സുരേന്ദ്രന്റെത്. ഇതു തന്നെയാണ് പാർട്ടിയെ പ്രതിനിധികരിക്കുന്നവരും സ്വീകരിക്കുക ' ഇതിനിടയിൽ പുതിയ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി നദ്ദയ്ക്ക് പരാതി പ്രവാഹം തന്നെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങൾ സംസ്ഥാന നേതൃത്വം തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് അഖിലേന്ത്യാ നേതൃത്വം.ഇതിനെ തുടർന്ന്ഗ്രൂപ്പ് പോരിൽ നട്ടം തിരിയുന്ന ബി.ജെ.പിയിൽ താൽക്കാലിക വെടിനിർത്തലിന് ഫോർമുലയുമായി പുതിയ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്.

എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ ,എം എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെയാണ് കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്.കേന്ദ്ര നേതൃത്യം പുതിയ സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ കലഹം തുടങ്ങിയിരുന്നു.. കെ.സുരേന്ദ്രന് കീഴിൽ ഭാരവാഹിയാകാനില്ലെന്ന് എം.ടി രമേശും എ.എൻ രാധാകൃഷ്ണനുമാണ് നിലപാട് സ്വീകരിച്ചത്. ഇതോടെ സഹ ഭാരവാഹികളെ നിശ്ചയിക്കുന്നതിന് പുതിയ പ്രസിഡന്‍റിന് കഴിയാതെ വന്നു.നേരത്തെസംസ്ഥാന പ്രസിഡന്‍റ് സ്ഥാനം കണ്ണുവച്ച രണ്ടു പേരായിരുന്നു എം.ടി രമേശും എ.എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും.

എന്നാൽ താരതമ്യേന തങ്ങളുടെ ജൂനിയറായ സുരേന്ദ്രൻ പ്രസിഡന്‍റയി വന്നതിൽ അമർഷത്തിലാണ് ഇരുവരും.സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വത്തെ ഇവർ അറിയിച്ചതായാണ് വിവരം. അതിനിടയിൽ പ്രത്യക്ഷത്തിൽ ഗ്രൂപ്പിലൊന്നും ഇല്ലെങ്കിലും ശോഭാ സുരേന്ദ്രനും പരാതിയുണ്ട്. എം.ടി രമേശനെയും എ.എൻ രാധാകൃഷ്ണനെയും ഇതിനു പരിഹാരമായി ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ശോഭ സുരേന്ദ്രനെ മഹിളാമോർച്ച ദേശീയ ഭാരവാഹിയാകുമെന്നും സൂചനയുണ്ട്.അതോടെ പുതിയ ഭാരവാഹികളിൽ പുതിയ മുഖങ്ങൾ ഉണ്ടാകും. ബി. ഗോപാലകൃഷണൻ, രഘുനാഥ്, സന്ദീപ് വാര്യർ തുടങ്ങിയവർ ഭാരവാഹിത്വത്തിലേക് വന്നേക്കാം. അപ്പോഴും ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹികളെ നിശ്ചയിക്കൽ കെ. സുരേന്ദ്രന് മുൻപിൽ വലിയ വെല്ലുവിളിയാകും.

Read more topics: kerala, bjp, new, cyber team,
English summary
bjp planing new cyber team for K. Surendran
topbanner

More News from this section

Subscribe by Email