Wednesday April 1st, 2020 - 12:33:am
topbanner

കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പ് ; ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍ച്ച്

suji
കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പ് ; ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍ച്ച്

കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യ്ണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പിള്ളി നഗറിലെ കഫേ പപ്പായയിലേക്കാണ് മാര്‍ച്ച് നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രകടനം കഫേ പപ്പായക്ക് സമീപം പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലൂടെ വലിയ സാമ്പത്തിക ക്രമക്കേടാണ് സംഘാടകര്‍ നടത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയതെന്നും മൂവായിരത്തിലധികം ആളുകള്‍ സൗജന്യപാസിലാണ് പരിപാടി കണ്ടതെന്നുമാണ് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വിശദീകരണം. സംഭവം വിവാദമായതോടെ 6 ലക്ഷം രൂപ സംഘാടകര്‍ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയായിരുന്നു.

 

English summary
bjp against karuna music foundation
topbanner

More News from this section

Subscribe by Email