Sunday October 20th, 2019 - 6:23:am
topbanner

ബിനോയിയെ സഹായിക്കില്ലെന്ന് നേരിട്ട് അറിയിച്ചുവെന്ന് കോടിയേരി

RA
ബിനോയിയെ സഹായിക്കില്ലെന്ന്  നേരിട്ട് അറിയിച്ചുവെന്ന് കോടിയേരി

തിരുവനന്തപുരം: താന്‍ സഹായിക്കില്ലെന്ന് ബിനോയിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ബിനോയിയുടെ അച്ഛനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍. സ്വയം വരുത്തിവച്ച പ്രശ്നങ്ങള്‍ക്ക് സ്വന്തമായി തന്നെ പരിഹാരം കണ്ടെത്തണമെന്നും ബിനോയിയോട് പറഞ്ഞു.

കേസിന്റെ തുടക്കത്തിലാണ് താന്‍ ബിനോയ് വിഷയത്തെ കുറിച്ച്‌ അറിഞ്ഞതെന്നും, മാദ്ധ്യമവാര്‍ത്തയില്‍ കൂടെയാണ് ഈ വിഷയം ആദ്യം താന്‍ അറിഞ്ഞതെന്ന ആരോപണം തെറ്റാണെന്നും കോടിയേരി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ബിനോയ് കോടിയേരിയുടെ പീഡന വിവാദം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മകനെ താന്‍ യാതൊരു വിധത്തിലും സഹായിച്ചിട്ടില്ലെന്നും കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു. ഈ വിഷയത്തെ കുറിച്ച്‌ തനിക്ക് നേരത്തെ യാതൊരു അറിവുമില്ലായിരുന്നുവെന്നും കോടിയേരി കമ്മിറ്റിയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
binoy kodiyeri issue response kodiyeri
topbanner

More News from this section

Subscribe by Email