Saturday July 20th, 2019 - 9:28:pm
topbanner
topbanner

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി സിപിഎം പരിശോധിക്കേണ്ടതില്ലെന്ന് എം എ ബേബി

RA
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി സിപിഎം പരിശോധിക്കേണ്ടതില്ലെന്ന് എം എ ബേബി

തിരുവനന്തപുരം : ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച്‌ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.പാർട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ പരിഹാരം കാണേണ്ടത് അവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും ബിനോയ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്നും എം.എ. ബേബി പറഞ്ഞു.

 എല്ലാ കാര്യങ്ങളിലും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം.

Read more topics: binoy kodiyeri, issue, ma baby
English summary
binoy kodiyeri issue ma baby
topbanner

More News from this section

Subscribe by Email