Monday January 27th, 2020 - 1:32:am
topbanner

ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

RA
ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

മുംബൈ: ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയ്കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്.

ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം. ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണം.

സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യംനല്‍കിയിരിക്കുന്നത്. ബീഹാർ സ്വദേശിനിയായ യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയത്. എന്നാൽ ഈ പരാതി തന്നെ ബ്ലാക്മെയിൽ ചെയ്യാനാണെന്നാണ് ബിനോയ് പറഞ്ഞിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
binoy kodiyeri case bail approved
topbanner

More News from this section

Subscribe by Email