Thursday October 17th, 2019 - 2:04:pm
topbanner

ബിനോയ് കോടിയേരി വിഷയം, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് അഭിഭാഷകൻ ശ്രീജിത്ത്

RA
ബിനോയ് കോടിയേരി വിഷയം, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് അഭിഭാഷകൻ  ശ്രീജിത്ത്

ബിനോയ് കോടിയേരി വിഷയത്തിൽ പ്രചരിക്കുന്ന മാധ്യമവാർത്തകൾക്കെതിരെ എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത്. താന്‍ ബിനോയ് കൊടിയേരിയുടെയോ ബീഹാര്‍ യുവതിയുടെയോ അഭിഭാഷകനല്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഊഹാപോഹങ്ങളാണ് വാര്‍ത്തകളായി പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ നിയമസഹായി ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുവാന്‍ ശ്രമം നടത്തിയതെന്നും ശ്രീജിത്ത് വിശദീകരണം നല്‍കി. മുംബൈയിലെ തന്റെ ഓഫീസില്‍ വച്ച്‌ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പല മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ വസ്തുതക്ക് നിരക്കാത്തതായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. കൊടിയേരി ബാലകൃഷ്ണനുമായി താന്‍ ഇക്കാര്യത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഒത്തുതീര്‍പ്പിനായി ഇടപെട്ടിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ഏപ്രില്‍ 18ന് വിനോദിനി കോടിയേരിയും പിന്നീട് ഏപ്രില്‍ 29 ന് ബിനോയ് കോടിയേരിയുമാണ് മുംബൈയിലെ തന്റെ ഓഫീസിലെത്തി ചര്‍ച്ച നടത്തിയതെന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനിയുമായി സംസാരിക്കുന്നതിനിടയില്‍ വിനോദിനിയുടെ അവശ്യ പ്രകാരമാണ് അവരുടെ ഫോണിലൂടെ രണ്ടു മിനിറ്റ് കോടിയേരി കേസിന്റെ വാസ്തവം എന്താണെന്ന് തിരക്കിയത്. അല്ലാതെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയിലുള്ള യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ശ്രീജിത്ത് വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
binoy kodiyeri case advocate sreejith
topbanner

More News from this section

Subscribe by Email