Saturday July 20th, 2019 - 9:29:pm
topbanner
topbanner

ബിനോയ് കോടിയേരിയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ്; മുങ്ങിയെന്ന് സൂചന; കേരള പൊലീസിന്റെ സഹായം തേടി മുംബൈ പൊലീസ്

JB
ബിനോയ് കോടിയേരിയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ്; മുങ്ങിയെന്ന് സൂചന; കേരള പൊലീസിന്റെ സഹായം തേടി മുംബൈ പൊലീസ്

കണ്ണൂര്‍: ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ബിനോയിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണം എന്ന് കേരള പൊലീസിനോട് മുംബൈയില്‍ നിന്നെത്തിയ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നല്‍കും.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന യുവതിയാണ് രംഗത്തെത്തിയത്. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ആരോപണങ്ങള്‍ തള്ളിയ ബിനോയ് തന്നെ ബ്ലാക്‌മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. സിപിഎമ്മിനോ കോടിയേരി ബാലകൃഷ്ണനോ ബിനോയ് വിവാദത്തില്‍ ഉത്തരവാദിത്തം ഇല്ലെന്ന് പറയുമ്പോഴും പാര്‍ട്ടിക്കുള്ളിലും വിഷയത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

 

 

 

English summary
binoy kodiyari two phone switched off
topbanner

More News from this section

Subscribe by Email