Monday November 18th, 2019 - 12:31:pm
topbanner

ലൈം​ഗീക പീഡനകേസ്; ബിനോയ്​ കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി

RA
ലൈം​ഗീക പീഡനകേസ്; ബിനോയ്​ കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ്​കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ്​ കോടതി മാറ്റിയത്.

പീഡന പരാതിയില്‍ ബിനോയ്​ കോടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിക്ക്​ ബിനോയ്​ പലവട്ടം പണം അയച്ചതി​​​​െന്‍റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്​പോര്‍ട്ടില്‍ ഭര്‍ത്താവി​​​​െന്‍റ പേരായി ചേര്‍ത്തിരിക്കുന്നത്​ ബിനോയ്​ വിനോദിനി ബാലകൃഷ്​ണന്‍ എന്നാണ്​ എന്നും വ്യക്തമായി.

അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ്​ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ്​ പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ്​ ചെയ്​തിരിക്കുകയാണ്​.

കഴിഞ്ഞ വെള്ളിയാഴ്​ച മുംബൈ ദിന്‍ദോഷി കോടതിയില്‍ ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണനക്ക്​ എടുത്തപ്പോള്‍ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും​ ബ്ലാക്ക്​മെയില്‍ ചെയ്​ത്​ പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്നാണ്​ യുവതി ​കൂടുതല്‍ തെളിവുകള്‍​ പൊലീസിന്​ കൈമാറിയതായി അറിയുന്നത്​. ഒത്തുതീര്‍പ്പിനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്​ നിയമനടപടിയിലേക്ക്​ നീങ്ങിയതെന്ന്​ യുവതിയുടെ കുടുംബം നേര​േത്ത വ്യക്തമാക്കിയിട്ടുണ്ട്​.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: binoy case, bail, postponded
English summary
binoy case bail postponded
topbanner

More News from this section

Subscribe by Email