Wednesday September 23rd, 2020 - 6:21:pm

ബൈക്ക് മോഷണ കേസിൽ വിദ്യാര്‍ഥികള്‍ പിടിയില്‍

RA
ബൈക്ക് മോഷണ കേസിൽ വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട്: അഗളി പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്ക് മോഷ്ടാക്കളായ രണ്ട് വിദ്യാര്‍ഥികളെ പിടികൂടി. പോളിടെക്‌നിക് വിദ്യാര്‍ഥികളായ മണിയൂര്‍ വടകര സ്വദേശി അഭിനവ് (21), എലപ്പുള്ളി സ്വദേശി സുധീഷ് (18) എന്നിവരാണ് പിടിയിലായത്.
 
പട്ടാമ്പി വല്ലപ്പുഴയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി അട്ടപ്പാടിയിലേക്ക് പോകുന്നതിനിടെ എസ്.ബി.ഐ. ജംഗ്ഷനില്‍നിന്നാണ് പോലീസിന്റെ പിടിയിലായത്. അഗളി എസ്.ഐ. എം. രതീഷ്, സി.പി.ഒമാരായ അജയരാജ്, സിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അഗളി പോലീസിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം ആരംഭിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: bike, steel case ,students arrest
English summary
bike steel case students arrest
topbanner

More News from this section

Subscribe by Email