Monday June 1st, 2020 - 12:03:pm

രജിത് കുമാര്‍ മുങ്ങി : സ്വീകരണം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍

NewsDesk
രജിത് കുമാര്‍ മുങ്ങി : സ്വീകരണം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍

സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം മറികടന്ന് ഡോ രജിത് കുമാറിന് സ്വീകരണം നല്‍കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജിത് കുമാര്‍ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചേലാമറ്റം സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിതിന് കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെ വിമാനത്താവളത്തില്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.സംഭവത്തില്‍ കേസ് എടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. രജിത് കുമാറിന്റെ സ്വീകരണം കേരളത്തെ മുഴുവന്‍ നാണം കെടുത്തുന്ന സംഭവമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞിരുന്നു.

കുപ്രസിദ്ധനായ ഒരു വ്യക്തിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയ സംഭവം മുഴുവന്‍ കേരളത്തെയും നാണം കെടുത്തുന്നതെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനായി കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ടില്‍ ആരാധകര്‍ ഒരുക്കിയ സ്വീകരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

Read more topics: big boss, rejith kumar, arrested,
English summary
big boss rajithkumar drowns drowns: Two arrested at reception,
topbanner

More News from this section

Subscribe by Email