Monday February 17th, 2020 - 9:06:am
topbanner

കൊച്ചിയിലെ ബ്യൂട്ടി പാർലർ മാനേജറുടെ കൊലപാതകം ; അന്വേഷണം തെലങ്കാനയിലേക്ക്

Anusha unni
കൊച്ചിയിലെ ബ്യൂട്ടി പാർലർ മാനേജറുടെ കൊലപാതകം ; അന്വേഷണം തെലങ്കാനയിലേക്ക്

കൊച്ചി : കാക്കനാട് തെങ്ങോട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണം തെലങ്കാനയിലേക്ക് വ്യാപിപ്പിക്കും. പ്രതി കേരളം വിട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ രാവിലെയാണ് ബ്യൂട്ടി പാർലർ മാനേജരായ വിജയ് ശ്രീധരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാരനായിരുന്ന ചാണ്ടി രുദ്ര വിജയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതി നാട്ടിലേക്ക് കടന്നതായാണ് വിവരം.

അന്വേഷണ ചുമതലയുള്ള ഇൻഫോ പാർക്ക് എസ്ഐ ഷാജുവിന്റെ നേതൃത്വതിലുള്ള സംഘം ഇന്ന് തെലുങ്കാനയിലെ തിരിക്കും. സംഭവസ്ഥലത്ത് നിന്നും ഫോറൻസിക് വിദഗ്തരും വിരലടയാള വിദഗ്തരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിജയ് ശ്രീധരെന്റ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read more topics: kochi,murder
English summary
beautyparlor manager killed in kochi
topbanner

More News from this section

Subscribe by Email