Wednesday November 13th, 2019 - 3:36:am
topbanner

ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത്

suji
 ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത്

കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു. ആളൂര്‍ അസോയിയേറ്റ്‌സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകന്‍ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ ഫോണിലെ ഗ്യാലറിയില്‍ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകള്‍ കണ്ടെന്ന വിവരം റോമോ പറഞ്ഞയുടന്‍ തന്നെ പോലീസ് ഫോട്ടോയില്‍ കാണുന്ന ആളെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

കോടതി നടപടികള്‍ക്കിടെ ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നു. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശ്ശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിക്ക് മുമ്പാകെ പറഞ്ഞു. ഇത് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും ബാര്‍ അസോസിയേഷന്‍ കോടതിയ്ക്ക് മുമ്പാകെ വ്യക്തമാക്കി.

 

Read more topics: bar association, aloor
English summary
bar association against aloor
topbanner

More News from this section

Subscribe by Email