Saturday January 23rd, 2021 - 10:20:pm

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

NewsDesk
ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

കോഴഞ്ചേരി: നാരങ്ങാനത്തെ അടച്ചിട്ട വീട്ടിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവാവും യുവതിയും നിരവധി മോഷണക്കേസുകളില്‍ പ്രതികളെന്നു പോലീസ്. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകള്‍ ലത ( സുമ 40), വടശേരിക്കര മുള്ളന്‍പാറയില്‍ അനീഷ് ബി. നായര്‍ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മാസം നാലിന് കോറ്റാത്തൂർ നീലംപ്ലാവിൽ ഫെഡറൽ ബാങ്ക് ശാഖ, വടശേരിക്കര എസ്ബിടി എടിഎം, ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖ എന്നിവിടങ്ങളിൽ കവർച്ചാശ്രമം നടത്തിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു. നാരങ്ങാനം ചാന്തിരത്തിൽപടിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതിനുള്ള ശ്രമത്തിനിടെ ഇവർക്ക് പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടക്കേണ്ടിവന്നു.

വാടകയ്ക്കെടുത്ത കാറിൽ നിന്നു ലഭിച്ച അനീഷിന്റെ ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വടശേരിക്കര പ്രയാറ്റ് ക്ഷേത്രം, പുതുക്കുളം മലദൈവം, ചെറുവള്ളിക്കാവ്, തോട്ടമൺകാവ്, മന്ദമരുതി, ഇടമുറി, ചെറുകോൽപുഴ എന്നിവിടങ്ങളിലെ ക്ഷേത്രകാണിക്കവഞ്ചികളിൽ മോഷണം നടത്തിയതും ഇവരാണെന്നു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

പെരുനാട്ടിലെ കാണിക്കവഞ്ചിയിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ച് ചെങ്ങന്നൂരിൽ നിന്നു ഗ്യാസ് കട്ടർ വാങ്ങിയിരുന്നു. ഇതാണ് കോറ്റാത്തൂർ ഫെഡറൽ ബാങ്ക് ശാഖ തകർക്കാൻ ഉപയോഗിച്ചത്. ജനലിന്റെ കമ്പി ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്ത് അകത്തുകടക്കുകയും ക്യാമറ തകർക്കുകയും അലാം വയർ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്നു ബാങ്ക് ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും പൊള്ളലേറ്റതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.

നേരത്തേ വിവാഹിതയായ ലത ഇവരുടെ മകന്റെ സുഹൃത്തായ അനീഷിനോടൊപ്പമാണ് മിക്ക മോഷണങ്ങളും നടത്തിയത്. എന്നാല്‍ ഇതില്‍ നിന്നൊന്നും കാര്യമായ സാമ്പത്തിക നേട്ടം പ്രതികള്‍ക്കുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കോറ്റാത്തൂര്‍ ബാങ്കിന്റെ ജനല്‍കമ്പി മുറിച്ച് അകത്തുകടന്ന ഇവര്‍ക്ക് സ്‌ട്രോംഗ് റൂം തുറക്കാന്‍ കഴിഞ്ഞിരുന്നല്ല. ഇവിടുത്തെ സിസി ടിവിയില്‍ ഇവരുടെ രൂപം തെളിയുകയും ചെയ്തിരുന്നു. ബാങ്കിനുള്ളില്‍ മുളകുപൊടി വിതറി അന്വേഷണം വഴിതിരിച്ചുവിടാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞത്. വടശേരിക്കരയിലെ ജില്ലാബാങ്ക് ശാഖയിലാകട്ടെ സ്‌ട്രോംഗ് റൂമിന്റെ അടുത്തെത്താനെ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. എസ്ബിടി എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.

കോറ്റാത്തൂരിലെ ബാങ്ക് കവർച്ചാശ്രമത്തിൽ ഒരു സ്ത്രീ ഉൾപ്പെട്ടതായി സമീപത്തെ ക്യാമറയിൽ നിന്ന് അവ്യക്തമായ ചിത്രം ലഭിച്ചിരുന്നു. നാരങ്ങാനത്തെ കാറിന്റെ മുൻ സീറ്റിൽ സ്ത്രീയുടെ ചെരിപ്പും കണ്ടതോടെ അന്വേഷണം ഇവരിലേക്കു തിരിയുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി പാർഥസാരഥി പിള്ള, കോഴഞ്ചേരി സിഐ എസ്. വിദ്യാധരൻ, ആറന്മുള എസ്ഐ അശ്വിത് എസ്. കാരാണ്മയിൽ, രാജശേഖരൻ, എഎസ്ഐ സുരേഷ് ബാബു, സീനിയർ സിപിഒ ഹുമയൂൺ, സിപിഒമാരായ ഗോപകുമാർ, അനീഷ്, പ്രകാശ്, ശ്യാം, വനിത സിപിഒ ആശ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ അനുരാഗ് മുരളീധരൻ, വിനോദ്, അജികുമാർ, വിൽസൺ, അജി സാമുവൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാന്‍ഡിലായവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അപേക്ഷ നല്‍കും.

സോനാനായര്‍ അഭിസാരികയാകുന്നു

മലയാളികളുടെ അയ്യോ ഓക്‌സ്ഫര്‍ഡില്‍ ഇടംപിടിച്ചു

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

 

Read more topics: bank, robbery, kozhencherry,
English summary
bank robbery case couple arrest kozhencherry
topbanner

More News from this section

Subscribe by Email