Monday August 10th, 2020 - 2:20:pm

കുടുംബത്തെ അകത്തിട്ട് പൂട്ടി വീട് ജപ്തി ചെയ്ത് ബാങ്ക് ; നാട്ടുകാരെത്തി മോചിപ്പിച്ചു

suji
 കുടുംബത്തെ അകത്തിട്ട് പൂട്ടി വീട് ജപ്തി ചെയ്ത് ബാങ്ക് ; നാട്ടുകാരെത്തി മോചിപ്പിച്ചു

വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്ത് ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം മീയണ്ണൂരിലാണ് യുക്കോബാങ്കിന്റെ ജപ്തി പ്രതിഷേധത്തിനിടയാക്കിയത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടുകാരെ പൂട്ടിയിട്ടതില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധയിലായതോടെ തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ കശുവണ്ടി വ്യവസായികള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്നാണ് വ്യവസായികളുടെ പരാതി. വീട്ടുടമസ്ഥന്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയാണ് പുറത്തുപോയത്. ഗേറ്റ് ചാടിക്കടന്നെത്തിയാണ് വൈകിട്ട് ബാങ്കധികൃതര്‍ ജപ്തി നടപ്പാക്കിയത്. ഗേറ്റില്‍മറ്റൊരുപൂട്ടിട്ട് അവര്‍ സീല്‍ ചെയ്ത് പോയി. പക്ഷേ, സ്ത്രീകളടക്കം വീട്ടുകാര്‍ അകത്തായിരുന്നു.സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ബാങ്കുകാരും സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ബാങ്കുമായി ചര്‍ച്ച തുടരാനാണ് തീരുമാനം.

 

Read more topics: bank, foreclosure
English summary
bank foreclosure controversy
topbanner

More News from this section

Subscribe by Email