എറണാകുളം: വീടുമാറി ജപ്തി ചെയ്ത് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെയുളള കുടുംബത്തെ മൂന്നു ദിവസം പെരുവഴിയിലാക്കിയ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വീട്ടുകാരോട് മാപ്പ് പറഞ്ഞ് തടിയൂരി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എറണാകുളം ചിലവന്നൂരിലാണ് സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അഭിഭാഷകനൊപ്പമെത്തി ജപ്തി നടപടിയെടുത്തത്. ജേഷ്ഠനെടുത്ത കടത്തിന്റെ പേരില്‍ അനുജന് റോബിയെയും കുടുംബത്തേയുമാണ് പടിയിറക്കുകയായിരുന്നു.
അതിനിടെ വീട് മാറി ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റെ അഭിഭാഷകന്റെ നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വീട്മാറിയെന്നറിഞ്ഞിട്ടും ക്ഷമ ചോദിക്കാന്‍ അഭിഭാഷകന് തയ്യാറായിട്ടില്ല. സംഭവത്തില്‍ നാട്ടുകാരോട് തട്ടിക്കയറിയ അഭിഭാഷകന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം എംഎല്‍എ പി ടി തോമസും രംഗത്തെത്തി.