Wednesday June 19th, 2019 - 4:58:pm
topbanner
topbanner

ബാലഭാസ്‌കറിന്റെ മരണം; ക്രൈംബ്രാഞ്ച് ഗൂഡാലോചന വിശദമായി അന്വേഷിക്കും

RA
ബാലഭാസ്‌കറിന്റെ മരണം; ക്രൈംബ്രാഞ്ച് ഗൂഡാലോചന വിശദമായി അന്വേഷിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ ഓഫീസില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. മൊഴികള്‍ പരിശോധിച്ചതില്‍ നിന്ന് ചില മൊഴികളില്‍ സംശയമുള്ളതായി യോഗം വിലയിരുത്തി.

ഇത്തരം മൊഴികള്‍ വിശദമായി രേഖപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിശ്വാസ്യതയുള്ള മൊഴികളും വിശദമായി രേഖപ്പെടുത്തും. സ്വീകര്യമല്ലാത്തതെന്ന് കണ്ടെത്തിയ ചില മൊഴികള്‍ ഒഴിവാക്കുകയും ചെയ്യും.ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. എന്തെങ്കിലും ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നത് വിശദമായി അന്വേഷിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
ബാലഭാസ്‌കറിനോട് ശത്രുത ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ ക്രൈംബ്രാഞ്ചിന് ഒരാളെ പോലും കണ്ടെത്താനായിട്ടില്ല.

ആയതിനാല്‍ ശാസ്ത്രീയ പരിശോധനാഫലം കൂടി വന്ന ശേഷം അന്തിമ തീരുമാനത്തിലെത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകും തോറും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതും വൈകും. ഇത് വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.ഇന്നത്തെ യോഗത്തിന്റെ റിപ്പോര്‍ട്ടും ഇതുവരെയുളള അന്വേഷണ റിപ്പോര്‍ട്ടും ഐ.ജിക്ക് നാളെ കൈമാറിയേക്കും.


English summary
balabhasker death crimebranch meeting
topbanner

More News from this section

Subscribe by Email