Monday September 16th, 2019 - 12:28:pm
topbanner
Breaking News
jeevanam

ബാലഭാസ്​കറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം; ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതില്‍ സംശയമുണ്ടെന്ന് ബന്ധുക്കൾ

RA
 ബാലഭാസ്​കറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം;  ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതില്‍ സംശയമുണ്ടെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വയലിനിസ്​റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്​കറിന്റെ അപകട മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന്​ ബന്ധുക്കള്‍. ബാലഭാസ്​കറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. ബാലഭാസ്​കറിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌​ വിശദമായ അ​േന്വഷണം വേണം. സംഭവത്തില്‍ മൊഴി നല്‍കിയവരുടേതുള്‍പ്പെടെ എല്ലാവരുടേയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണം.

 ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതില്‍ സംശയമുണ്ട്​. സ്വര്‍ണ കടത്തു കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടും ആ ദിശയില്‍ അ​േന്വഷണം നടക്കാത്തത്​ എന്തുകൊണ്ടാണെന്നും ബാലഭാസ്​കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ ചോദിച്ചു.
കേസിലെ പ്രധാന തെളിവുകള്‍ നഷ്​ടപ്പെ​ട്ടേക്കാം.കേ​സന്വേഷണം വലിച്ചു നീട്ടിയത് പ്രധാന​ തെളിവുകള്‍ നഷ്​ടപ്പെട​ുത്താന്‍ വേണ്ടിയാണോ എന്നു​ം പ്രിയ ​േവണുഗോപാല്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്​തികരമല്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്​തംബര്‍ 25ന്​ നടന്ന വാഹനാപകടത്തെ തുടര്‍ന്നാണ്​​ ബാലഭാസ്​കറും രണ്ട്​ വയസുകാരി മകള്‍ തേജസ്വിനി ബാലയും ​മരിച്ചത്​. അപകടത്തില്‍ ഭാര്യ ലക്ഷ്​മിക്കും ഡ്രൈവര്‍ അര്‍ജ്ജുനിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Read more topics: balabhaskar, death, relatives
English summary
balabhaskar death relatives
topbanner

More News from this section

Subscribe by Email